
തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് കെ.ജി.എൻ.എ 64-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം കൊണ്ടുവരുന്ന തൊഴിൽ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ സംബന്ധിച്ച് പരിശോധിക്കും. അരോഗ്യ മേഖലയിൽ സുപ്രധാന വിഭാഗമാണ് നഴ്സുമാർ. ബഹുഭൂരിപക്ഷം നഴ്സുമാരെയും പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമാണ് കെ.ജി.എൻ.എ. സംഘടനയുടെ പ്രവർത്തന ഫലമായി നഴ്സിംഗ് മേഖലയുടെ സാമൂഹ്യ അംഗീകാരം ഏറെ ഉയർന്നിട്ടുണ്ട്. നഴ്സിംഗ് കൗൺസിലിന് സ്വന്തമായി ആസ്ഥാന മന്ദിരത്തിനായി 18.5 സെന്റ് സ്ഥലം തിരുവനന്തപുരത്ത് പബ്ലിക് ഹെൽത്ത് ലാബിന് സമീപം സർക്കാർ അനുവദിച്ചിട്ടുണ്ട്. വിവിധ കാറ്റഗറികളായി ആറായിരത്തോളം തസ്തികകൾ പുതുതായി സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.