
വക്കം: ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററും തിരുവനന്തപുരം സി.ഇ.ഡിയും സംയുക്തമായി നടപ്പിലാക്കുന്ന ഊർജ്ജകിരൺ: ഗോ ഇലക്ട്രിക് കാമ്പെയിന്റെ ഭാഗമായി പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ നടന്ന ഊർജ്ജ സംരക്ഷണ ശില്പശാല അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന അദ്ധ്യക്ഷത വഹിച്ചു. ശ്രദ്ധ സയന്റിഫിക് ചാരിറ്റബിൾ സൊസൈറ്റിയാണ് ശില്പശാല സംഘടിപ്പിച്ചത്. ശ്രദ്ധ എക്സിക്യൂട്ടീവ് ഡോ.ജി.മധുസൂദനൻ പിള്ള ബോധവത്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻ കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എസ്.എസ്.ബിജു, ഷീബ.എസ്, രമ്യ. ആർ, വാർഡ് മെമ്പർ എ. ഷിബിലി, സി.ഡി.എസ് ചെയർപേഴ്സൺ പത്മ, പഞ്ചായത്ത് സെക്രട്ടറി ഷീജ മോൾ തുടങ്ങിയവർ പങ്കെടുത്തു.