തിരുവനന്തപുരം: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാവിരുന്നൊരുക്കുന്നു. ഡിസംബർ 29, 30, 31 ജനുവരി ഒന്ന് തീയതികളിൽ കോവളത്തിന്റെയും അറബിക്കലിന്റെയും അനന്തപുരിയുടെയും ആകാശക്കാഴ്ചകൾ ആസ്വദിക്കാനാണ് അവസരമൊരുക്കുന്നത്. ഹെലികോപ്റ്റർ ടൂറിസം സാദ്ധ്യത മുന്നിൽക്കണ്ടാണ് ഡി.ടി.പി.സിയുടെ പദ്ധതി. പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പുമായി സഹകരിച്ചാണ് ഡി.ടി.പി.സി പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ പറഞ്ഞു. ഫോൺ: 9961041869, 9961116613.