ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ നിയോജക മണ്ഡല സമ്മേളനം അഡ‌്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ കുടിശിക വിതരണത്തിലെ അനിശ്ചിതത്വത്തിനെതിരെ കെ.എസ്.എസ്.പി.എ കോടതിയെ സമീപിക്കുമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡ‌ന്റ് അഡ്വ. കെ.ആർ. കുറുപ്പ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഡ്വ. കെ. ജയപാൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടാത്തല മോഹനൻ,​ വി. ബാലകൃഷ്ണൻ,​ തെങ്ങിൻകോട് ശശി,​ കെ. അജന്തൻ നായർ,​ ബാഹുലേയൻ,​ പി.ജയചന്ദ്രൻ നായർ,​ ബാബു ദാസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. ജയപാൽ ( പ്രസിഡന്റ്)​,​ ഉണ്ണികൃഷ്ണ കുറുപ്പ് ( സെക്രട്ടറി)​,​ വി.കൃഷ്ണൻകുട്ടി നായർ ( ട്രഷറർ)​,​ സുലൈമാൻ കുഞ്ഞ്,​ രാധാകൃഷ്ണൻ നായർ,​ രവീന്ദ്രൻ നായർ,​ ബി.എസ്. ഷീല ( വൈസ് പ്രസി‌‌ഡന്റുമാർ)​,​ സജിത്,​ മനോഹൻ,​ വേണുഗോപാല കുറുപ്പ്,​ താഹിറുദ്ദീൻ ( ജോയിന്റ് സെക്രട്ടറിമാർ)​ എന്നിവരെ തിരഞ്ഞെടുത്തു.