
കണിയാപുരം: പാമ്പു കടിയേറ്രു ചികിത്സയിലായിരുന്ന ചാന്നാങ്കര മൗലാന ആസാദ് സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പള്ളിപ്പുറം പറമ്പിൽ പാലത്ത് പണയിൽ വീട്ടിൽ മുഹമ്മദ് അഹ്‌നസ് ( 15) മരിച്ചു. മൂന്നു ദിവസം മുമ്പ് വൈകിട്ട് വീടിനുസമീപത്ത് വച്ചാണ് അണലി കടിച്ചത്. അത്യാസന്ന നിലയിലായ അഹ്നസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പുലർച്ചയോടെ മരിച്ചു. ട്യൂഷന് പോയിട്ട് വീട്ടിലേക്ക് വരുമ്പോൾ അഹ്നസ് .അതുവഴി വന്ന ബൈക്കുകണ്ട് ഒരു വശത്തേക്ക് മാറുമ്പോഴാണ് കടിയേറ്റത്. പുതുക്കുറിച്ചി സ്വദേശിയായ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കഴക്കൂട്ടം സ്വദേശിയായ സുധിനയാണ് മാതാവ്. 12 വയസുള്ള സഹോദരി അൽഫിയ പോത്തൻകോട് ഗവ. സ്കൂളിലെ വിദ്യാർത്ഥിനിയാണ്.