
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി കേരള ഗാന്ധി സ്മാരക നിധിയും ദേശീയ ബാലതരംഗവും സംയുക്തമായി സ്വാതന്ത്ര്യ സ്‌മൃതി- കാവ്യസദസ് സംഘടിപ്പിക്കും.23ന് കേരള ഗാന്ധി സ്മാരക നിധിയിൽ കവി സദാശിവൻ പുത്തൂരിന്റെ നേതൃത്വത്തിൽ 75 കവികൾ പങ്കെടുക്കുന്ന പരിപാടി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ അദ്ധ്യക്ഷത വഹിക്കും.ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ സംയുക്ത സേന മേധാവി ബിപിൻ റാവത്തിനും പത്നിക്കും മറ്റ് സൈനികർക്കും ആദരാഞ്ജലിയർപ്പിക്കും. ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ്, കോപ്‌ഫെഡ് ഡയറക്ടർ എഴുമാവിൽ രവീന്ദ്രനാഥ് എന്നിവർ പങ്കെടുക്കും.