വർക്കല: ഇലകമൺ യു.പി.എസ് വിദ്യാർത്ഥികൾ രചിച്ച ഇലകമൺ ദേശത്തിന്റെ കഥ എന്ന ചരിത്ര പുസ്തകം 23ന് രാവിലെ 9.30ന് പ്രകാശനം ചെയ്യും. വിദ്യാഭ്യാസവകുപ്പിന്റെ ശാസ്ത്രരംഗം സംഘടിപ്പിച്ച സബ് ജില്ലാതല മത്സരങ്ങളിലേക്ക് ഇലകമൺ യു.പി.എസിലെ വിസ്മയ അനിൽ എഴുതിയ ഇലകമൺ ദേശത്തിന്റെ ചരിത്രവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ചരിത്ര രചനയിൽ പങ്കെടുത്ത സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് അംഗങ്ങൾ കൂടുതൽ അന്വേഷണങ്ങൾ നടത്തിയാണ് ഇലകമൺ ദേശത്തിന്റെ കഥ എന്ന പുസ്തകം യാഥാർത്ഥ്യമായത്.
അഡ്വ. വി. ജോയി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സൂര്യ അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്തംഗം ഗീതാനസീർ പുസ്തകപ്രകാശനം നിർവഹിക്കും. ഡയറ്റിലെ റിട്ട. സീനിയർ ലക്ചറർ ഡോ. എസ്. സുലൈമാൻ പുസ്തകം ഏറ്റുവാങ്ങും. പുസ്തകം രചിച്ച വിസ്മയ അനിൽ, അനാമിക സുരേഷ്, അജിത്ത്.എ, നൂറാസാലിമ.എച്ച്, അക്ഷര.ആർ.ആർ, നിത്യസാബു, ശ്രേയ.എസ്, അനശ്വര.ഡി.എ, അശ്വിൻരാജ്.ആർ, അഖിൽ.എസ്, നക്ഷത്ര.എസ്.ജെ, ശ്രീഹരി.എസ് എന്നിവരെ പരിചയപ്പെടുത്തും. എഴുത്തുകാരനായ സുധീശ് രാഘവൻ പുസ്തകം പരിചയപ്പെടുത്തും.