തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ 23നും 24നും പൊലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
നാളെ പൂജപ്പുര മൈതാനത്ത് നടക്കുന്ന പരിപാടിയിലും അന്ന് വൈകിട്ട് ശ്രീപത്മനാഭസ്വാമിക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ടും,24ന് തിരികെ എയർപോർട്ടിലേക്കുള്ള മടക്കയാത്രയും ഉള്ളതിനാൽ 23ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 3 മുതൽ 7 വരെയും,24ന് രാവിലെ 7 മുതൽ 11 വരെയുമാണ് ഗതാഗത നിയന്ത്രണം.
എയർപോർട്ട്,ചാക്ക,പേട്ട, പാറ്റൂർ, ജനറൽഹോസ്പിറ്റൽ, ആശാൻ സ്‌ക്വയർ,ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, ഡി.പി.ഐ ജംഗ്ഷൻ, ജഗതി, ഇടപ്പഴിഞ്ഞി കൊച്ചാർറോഡ് ശാസ്തമംഗലം പൈപ്പിൻമൂട്, കവടിയാർ, കുറവൻകോണം,പട്ടം, പുജപ്പുരറോഡിലും,പൂജപ്പുര മൈതാനത്തിന് ചുറ്റുമുള്ള റോഡിലും, പൂജപ്പുര കുഞ്ചാലുംമൂട് റോഡിലും,പൂജപ്പുര തിരുമല റോഡിലും ചാക്ക,ഈഞ്ചയ്ക്കൽ റൂട്ടിലും, വെസ്റ്റ്‌ഫോർട്ട്, എസ്.പി ഫോർട്ട്, പത്മവിലാസം, വടക്കേനട, പവർഹൗസ് റോഡ്, ചൂരക്കാട്ടുപാളയം,തൈക്കാട്,മേട്ടുക്കട, വഴുതക്കാട്, ആൽത്തറ, വെള്ളയമ്പലം, രാജ്ഭവൻ റോഡിലും ഈ ദിവസങ്ങളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല.
23ന് രാവിലെ 8മുതൽ ഉച്ചയ്ക്ക് ഒന്നുവരെ
തിരുമലയിൽ നിന്ന് പൂജപ്പുര വഴി വഴുതക്കാട്,ബേക്കറി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പള്ളിമുക്ക്,പാങ്ങോട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം,പൈപ്പിൻമൂട്,ഗോൾഫ് ലിംഗ്സ്, കവടിയാർ വഴി പോകണം.
വഴുതക്കാട് നിന്ന് പൂജപ്പുര, തിരുമല എന്നിവിടങ്ങളിൽ പോകേണ്ട വാഹനങ്ങൾ പാളയം, പി.എം.ജി, പട്ടം,കുറവൻകോണം,കവടിയാർ,ഗോൾഫ് ലിംഗ്സ്,പൈപ്പിൻമൂട്,ശാസ്തമംഗലം,ഇടപ്പഴിഞ്ഞി,പാങ്ങോട്, പള്ളിമുക്ക് വഴി പോകണം.
വഴുതക്കാട് നിന്ന് പൂജപ്പുര വഴി കരമനയ്ക്കും, കരമന നിന്ന് പൂജപ്പുര, വഴുതക്കാട് ബേക്കറി ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ പാളയം, ഓവർ ബ്രിഡ്ജ്, തമ്പാനൂർ, കിള്ളിപ്പാലം വഴിയും തിരിച്ചും പോകണം.
23ന് വൈകിട്ട് 3 മുതൽ 7വരെ
കിള്ളിപ്പാലം ഭാഗത്തു നിന്ന് തമ്പാനൂർ പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര, കിഴക്കേകോട്ട ഓവർബ്രിഡ്ജ് വഴിയും തമ്പാനൂർ ഭാഗത്തു നിന്ന് കിള്ളിപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഓവർബ്രിഡ്ജ്, കിഴക്കേകോട്ട അട്ടക്കുളങ്ങര വഴിയും പോകണം.
വെള്ളയമ്പലം, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, ജഗതി ഭാഗത്ത് നിന്നും വഴുതക്കാട് തൈക്കാട് കിള്ളിപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊച്ചാർറോഡ് വലിയശാല കിള്ളിപ്പാലം വഴിയും
ഈഞ്ചയ്ക്കൽ ഭാഗത്ത് നിന്ന് കിഴക്കേകോട്ടയിലേക്കും, തിരിച്ചുമുള്ളത് അട്ടക്കുളങ്ങര കൊത്തളം റോഡ് വഴിയും പോകണം.
24ന് രാവിലെ 7മുതൽ 11 വരെ
വെള്ളയമ്പലം, വഴുതക്കാട്, വിമെൻസ് കോളേജ്,ബേക്കറി, ആർ.ബി.ഐ ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങൾ കവടിയാർ, കുറവൻകോണം,പി.എം.ജി, പാളയം വഴി പോകണം.
ആശാൻ സ്‌ക്വയർ, ജനറൽഹോസ്പിറ്റൽ,പേട്ട, ചാക്ക ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങൾ പാളയം പി.എം.ജി, പട്ടം, കുമാരപുരം, വെൺപാലവട്ടം വഴി പോകേണ്ടതാണ്.
ചാക്ക, ആൾസെയിന്റ്സ്, ശംഖുംമുഖം ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങൾ വെട്ടുകാട്, കൊച്ചുവേളി, വെൺപാലവട്ടം വഴി പോകണം.