
വെള്ളറട: മെഡിക്കൽ വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവന നൽകുന്നവർക്കുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പരമോന്നത ബഹുമതിയായ നാഷണൽ എക്സെലൻസി അവാർഡ് ലഭിച്ച ഡോ. ബെനറ്റ് എബ്രഹാമിന് കാരക്കോണം മെഡിക്കൽ കോളേജിന്റെ സ്നേഹാദരം.
കാരക്കോണം മെഡിക്കൽ കോളേജ് സ്ഥാപിതമായത് മുതൽ ഡയറക്ടർ പദവി വഹിച്ചുവരികയാണ് ഇദ്ദേഹം. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്. മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. സ്റ്റാന്റിലി ജോണിന്റെ അദ്ധ്യക്ഷതയിൽ മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീൺ മുഖ്യസന്ദേശം നൽകി. പ്രിൻസിപ്പൽ അനുഷാ മെർളിൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബുരാജ്, ഡോ. ഷിബുരാജ്, റോബർട്ട് രാജ് തുടങ്ങിയവർ സംസാരിച്ചു.