m-k-raghavan-award

വർക്കല: ഗവേഷണവേദി ഏർപ്പെടുത്തിയ എം.കെ. രാഘവൻ വക്കീൽ പുരസ്കാരം പത്രപ്രവർത്തകനും എഴുത്തുകാരനുമായ തോമസ് ജേക്കബിന് അഡ്വ. വി.ജോയി എം.എൽ.എ സമ്മാനിച്ചു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കരുത്തനായ നേതാവായിരുന്നു എം.കെ. രാഘവനെന്ന് സ്വാമി പറഞ്ഞു. ഗവേഷണവേദി പ്രസിഡന്റ് ജി. പ്രിയദർശനൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.കെ. സുകുമാരൻ ഉപഹാരസമർപ്പണം നടത്തി. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, തോമസ് ജേക്കബിനെ പൊന്നാട അണിയിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റായി നിയുക്തനായ സ്വാമി സച്ചിദാനന്ദയെ ജി. പ്രിയദർശനൻ ഉപഹാരം നൽകി അനുമോദിച്ചു. ഡോ. പി. സത്യശീലൻ, ജോസഫ് പെരേര, ഡോ. എസ്. ജയപ്രകാശ്, എം. ശ്രീധരൻ എന്നിവർ സംസാരിച്ചു.