sivankutty

തിരുവനന്തപുരം: വെള്ളക്കെട്ടുണ്ടായ കല്ലാട്ടുമുക്ക് റോഡിന്റെ ആദ്യഘട്ട പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.സ്ഥലം സന്ദർശിച്ച് റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.അട്ടക്കുളങ്ങര - കോവളം റോഡിന്റെ ഭാഗമായ ഇവിടെ കുറെക്കാലമായി ചെറിയ മഴ പെയ്താൽ പോലും വാഹന സഞ്ചാരം പോലും അസാദ്ധ്യമായ തരത്തിൽ അതിരൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്.തുടർന്നാണ് പരിഹാരം കാണാൻ മന്ത്രി ഇടപെട്ടത്.റോഡിന്റെ പുനരുദ്ധാരണത്തിനും വെള്ളക്കെട്ട് നീക്കുന്നതിനുമായി 7.5 കോടിയുടെ പദ്ധതി തയ്യാറാക്കി. ഇതോടൊപ്പം റോഡ് മികച്ച രീതിയിൽ പുനർനിർമ്മിച്ച് ഇന്റർലോക്ക് ടൈലുകൾ പാകി ഗതാഗത യോഗ്യമാക്കാൻ 25 ലക്ഷം രൂപയുടെ മറ്റൊരു പദ്ധതിയും തയ്യാറാക്കി. ഇതിൽ റോഡ് പുനർനിർമ്മിക്കാനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 7.5 കോടിയുടെ പദ്ധതിക്ക് ഉടൻ അനുമതി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.