
നെടുമങ്ങാട്: മൈലം ജി.വി രാജ കായിക വിദ്യാലയ വികസനം അട്ടിമറിക്കരുതെന്നും കുപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്‌കൂൾ സംരക്ഷണ ആക്ഷൻ കൗൺസിൽ ധർണ നടത്തി.മൈലം സത്യാനന്ദന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ വി. വിജയൻ നായർ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി നേതാവ് വേലായുധൻ നായർ സ്വാഗതം പറഞ്ഞു.ഡി.സി.സി മെമ്പർ ജെ. ശോഭന ദാസ് , എൽ.ജെ.ഡി നേതാവ് ആലുംമൂട് വിജയൻ, സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗം മാവറവിള രവി,കോൺഗ്രസ് നേതാവ് എസ്.ആർ, സന്തോഷ്,എസ്.എൻ.ഡി.പി യോഗം നേതാവ് വെള്ളനാട് വാമലോചനൻ,കവി ഇറയാംകോട് വിക്രമൻ നായർ , എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആര്യശാല ശശികുമാരൻ നായർ,മൈത്രി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രൻ നായർ,കോൺഗ്രസ് നേതാക്കളായ മുണ്ടേല മോഹനൻ നായർ,വാസുദേവൻ നായർ,എ.സോമൻ നായർ,മോഹൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.