bran-ch

കല്ലറ:കെ.പി.എസ്.ടി.എ കല്ലറ ബ്രാഞ്ച് സമ്മേളനം ഭരതന്നൂർ ഗവ: എൽ.പി.എസിൽ നടന്നു. ബ്രാഞ്ച് പ്രസിഡന്റ് ശ്യാംജി നായരുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എ.ആർ അസീം ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, സംസ്ഥാന കമ്മിറ്റി അംഗം ഡി.സി ബൈജു, രാധാകൃഷ്ണൻ, സുധീർ, റിജാം എന്നിവർ പങ്കെടുത്തു.ആദർശ് സ്വാഗതവും ,പ്രിൻസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ശ്യാംജി നായർ (പ്രസിഡന്റ്), ആദർശ് (സെക്രട്ടറി), അബ്ദുൽ ജവാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.