
മലയിൻകീഴ് : വിളവൂർക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ഒൺ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽരാധാകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു.പി.ടി.എ.പ്രസിഡന്റ് പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ സി.ബാലചന്ദ്രൻ,വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് അംഗം ജയകുമാരി,പ്രിൻസിപ്പാൾ പ്രീജ,ഹെഡ്മിസ്ട്രസ് സുനിഷ,ഡോ.എസ്.അംബിളി,കേരളകൗമുദി ലേഖകൻ ടി.എസ്.ചന്ദ്രൻ എന്നിവർ സംസാരിച്ചു.പ്ലസ് ഒൺ പരീക്ഷയിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് ആദ്യമായിട്ടാണ് സ്കൂൾ തലത്തിൽ അനുമോദിക്കുന്നതെന്നും വിദ്യാത്ഥികൾക്ക് പ്ലസ്.ടു.പരീക്ഷയിൽ ഉന്നത വിജയത്തിന് പ്രചോദനമാകും ഇത്തരമൊരു അനുമോദിക്കലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.