തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്‌പോർട്ട് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറം (ട്രോഫ്) നടത്തിയ സെക്രട്ടേറിയറ്റ് ധർണ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ട്രോഫ് സംസ്ഥാന പ്രസിഡന്റ് ഇ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു,എ.ഐ.ടി.യു.സി,ഭാരതീയ മസ്ദൂർ സംഘ് തുടങ്ങി വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ ധർണയ്ക്ക് അഭിവാദ്യം അർപ്പിച്ചു.ഫോറം രക്ഷാധികാരികളായ ജി.വേണുഗോപാൽ, ഇ.എം.ഇർഷാദ്, ഡി.അശോക്‌കുമാർ, ജനറൽ സെക്രട്ടറി എം.വിജയകുമാർ,സംസ്ഥാന ട്രഷറർ സുബൈർ,ജില്ലാ പ്രസിഡന്റ് പി.എസ്.വേണുഗോപാലൻ നായർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.