വക്കം: ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻ. എസ്.എസ് യുണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം 24ന് വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്കൂൾ തല ക്യാമ്പ് വക്കം പഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ് അദ്ധ്യഷത വഹിക്കും. 29 ന് ''നിരാമയ' പോസ്റ്റ് കൊവിഡ് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. സെൽഫ്, ഫസ്‌റ്റ് എയ്ഡ്, സോപ്പു നിർമ്മാണം, ഫയർഫോഴ്സ്ന്റെ മോക്ക് ഡ്രിൽ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിട്ടുണ്ട്. വാർഡ് അംഗം ജയ ആശംസയർപ്പിക്കും. പ്രിൻസിപ്പൽ സന്തോഷ്കുമാർ കെ.പി. സ്വാഗതവും പ്രോഗ്രാം ഓഫീസർ സിന്ധു.സി നന്ദി പറയും.