പാലോട്: കേരളകൗമുദിയുടെയും കൗമുദി ടിവിയുടെയും ആഭിമുഖ്യത്തിൽ ജ്യോതിർഗമയ എന്ന പേരിൽ മ്യൂസിക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 27, 28 തിയതികളിൽ ഒന്നാംഘട്ടമത്സരവും, 2022 ജനുവരി 8ന് ഫൈനൽ മത്സരവും നടക്കും. ഡിസംബർ 27ന് രാവിലെ 9ന് നന്ദിയോട് ഫൈറ്റേഴ്സ് ഗ്രന്ഥശാലാ ഹാളിൽ ഡി.കെ. മുരളി എം.എൽ.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. 1980 മുതൽ 2021 വരെ റിലീസായ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തി 15 വയസുവരെ (എ ഗ്രൂപ്പ് ), 15 വയസു മുതൽ 30 വയസു വരെ (ബി ഗ്രൂപ്പ്) എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം.

ഒന്നാംഘട്ട മത്സരത്തിൽ വിജയികളാവുന്നവർക്കായി ഫൈനൽ മത്സരം 2022 ജനുവരി 8ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടക്കും. ഒരു മത്സരാർത്ഥിക്ക് സെമി ക്ലാസിക്കൽ, മെലഡി, ഫാസ്റ്റ് സോംഗ് എന്നീ വിഭാഗത്തിൽ മൂന്നു ഗാനങ്ങൾ പാടാനുള്ള അവസരമുണ്ടായിരിക്കും. ഒന്നാം സമ്മാനം നേടുന്നവർക്ക് 10,000 രൂപ കാഷ് പ്രൈസ് കൂടാതെ ട്രോഫിയും നൽകും. തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ളവർക്ക് മത്സരിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281618450.