
മടവൂർ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിപണന മേള മടവൂർ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്നു.മേള കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. മടവൂർ പഞ്ചായത്ത് പ്രസിഡന്റ് മടവൂർ എം.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു.എച്ച്.നാസർ, എം.എസ്.റാഫി, ബി.എസ്.ഹർഷകുമാർ,ബിനു,ചന്ദ്രലേഖ, ഷിഹാബുദ്ദീൻ,റമീസ് രാജ തുടങ്ങിയവർ സംസാരിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ ജെ.ഫസീലാ ബീവി സ്വാഗതം പറഞ്ഞു.