കിളിമാനൂർ: കേരള കോ -ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം വൈ.എം.സി ഹാളിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്‌തു.ജില്ലയിലെ 6 താലൂക്കിൽ നിന്നായി താലൂക്ക് സമ്മേളനം തിരെഞ്ഞെടുത്ത നൂറ്റി നാല് പ്രതിനിധികൾ പങ്കെടുത്തു.ജില്ലാ പ്രസിഡന്റ് എസ്. ഉമാ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.സുകുമാരൻ സംഘടനാ റിപ്പോർട്ടും വൈ.യോവാസ് നെയ്യാറ്റിൻകര അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി സി.അരവിന്ദാക്ഷൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.ഷാഹുൽ ഹമീദ് വരവുചെലവു കണക്കും അവതരിപ്പിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വിജയൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.പങ്കജാക്ഷൻ, എ.അബ്ദൽ സലാം, എം.നാരായണൻ നായർ പ്രബോദ് കണ്ടഞ്ചിറ എന്നിവർ പങ്കെടുത്തു ഭാരവാഹികളായി വി .ഗിരീശൻ (പ്രസിഡന്റ്),കെ.വിജയൻ (സെക്രട്ടറി),എൻ.ഗോപാലകൃഷ്ണൻ,എം.നാരായണൻ നായർ വൈസ് പ്രസിഡന്റുമാർ കെ.രാജൻ, ജെ.ഗോപിനാഥൻ നായർ ജോയിന്റ് സെക്രട്ടറിമാർ ബി.ജലജകുമാരി ട്രഷറർ എന്നിവരേയും സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് എസ്.ഉമാചന്ദ്രബാബു,എൻ.പങ്കജാക്ഷൻ,കെ.വിജയകുമാരൻ നായർ,എ.അബ്ദുദുൽ സലാം എന്നിവരെയും തിരെഞ്ഞെടുത്തു.