xmas

കിളിമാനൂർ: സമഗ്ര ശിക്ഷാകേരളം കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ നഗരൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി ക്രിസ്മസ് ആഘോഷിച്ചു. കിളിമാനൂർ ബി.ആർ.സിയുടെ ഓട്ടിസം സെന്ററിലെ കുട്ടികൾക്കും നഗരൂർ വി.എസ്.എൽ.പി.എസിലെ കുട്ടികൾക്കുമായാണ് ആഘോഷം സംഘടിപ്പിച്ചത്. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ വൈശാഖ് കെ.എസ് പദ്ധതി വിശദീകരണം നടത്തി.

വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ അനശ്വരി പി.ബി, മെമ്പർമാരായ സിന്ധു ആർ.എസ്, അനി. എൻ, ലാലി ജയകുമാർ, എം. രഘു, വിജയ ലക്ഷ്മി എ.എസ്, നിസാമുദ്ധീൻ, അനോബ് ആനന്ദ്, ആർ. സുരേഷ്‌ കുമാർ, ആർ.എസ്. രേവതി, കെ. ശ്രീലത, ദിലീപ്. ഉഷ, അർച്ചന കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. നഗരൂർ വി.എസ്.എൽ.പി.എസ് പ്രഥമാദ്ധ്യാപക ബിന്ദുകുമാരി സ്വാഗതവും ഓട്ടിസം സെന്റർ ഇൻചാർജ് സുമീന.എം നന്ദിയും പറഞ്ഞു.