ആറ്റിങ്ങൽ:വനിതാ ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ഓവർ റെസ്പോൺസിബിലിറ്റ ടു ചിൽ‌ഡ്രൻ പദ്ധതി പ്രകാരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻ‌ഡറി സ്കൂളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.കപ്പാസിറ്റി ഡവലപ് മെന്റ് എന്ന വിഷയത്തെക്കുറിച്ച് കുട്ടികൾക്കും കൊവിഡാനന്തരം സ്കൂളുകൾ തുറന്നപ്പോൾ കുട്ടികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ധ്യാപകർക്കും ക്ലാസ് നടന്നു.മംഗലപുരം പഞ്ചായത്ത് അംഗം തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ആർ. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ബീനാ ബീഗം,​പ്രൈസി,​സാം ജോർജ്ജ്,​അശ്വതി,​വി.രാജു,​ സന്തോഷ് തോന്നയ്ക്കൽ,​മീര,​പ്രീത എന്നിവർ സംസാരിച്ചു.