വർക്കല: കേരളകൗമുദിയും വർക്കല ഫയർഫോഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്നിരക്ഷാ ബോധവത്കരണ സെമിനാറും മോക്ക്‌ഡ്രില്ലും വിശിഷ്ട വ്യക്തികൾക്കുള്ള ആദരവും ഇന്ന് നടക്കും. വൈകിട്ട് 3ന് വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ നടക്കുന്ന യോഗം അഡ്വ.വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി അദ്ധ്യക്ഷത വഹിക്കും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, വർക്കല ടൗൺ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് കുഞ്ഞ് മൗലവി, വർക്കല മാർത്തോമാ പള്ളി വികാരി ഫാ. ജിജോ പി. സണ്ണി, വർക്കല ഡിവൈ.എസ്.പി പി. നിയാസ്, വർക്കല ഫയർസ്റ്റേഷൻ അസി. ഓഫീസർ പി. അനിൽകുമാർ, കോൺഗ്രസ് നേതാവ് അഡ്വ.കെ.ആർ. അനിൽകുമാർ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ്. കൃഷ്ണകുമാർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ, സി.പി.എം. വർക്കല ഏരിയാ സെക്രട്ടറി എം.കെ. യൂസഫ്, ജില്ലാ പഞ്ചായത്തംഗം വി. പ്രിയദർശിനി, ഡോ.എം. ജയരാജു, വർക്കല നഗരസഭാ കൗൺസിലർ നിതിൻ നായർ, വർക്കല സൗഹൃദ കുടുംബ കൂട്ടായ്മ ചെയർമാൻ മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും. കേരളകൗമുദി അസി. മാർക്കറ്റിംഗ് മാനേജർ സുധികുമാർ സ്വാഗതവും വർക്കല ലേഖകൻ സജീവ് ഗോപാലൻ നന്ദിയും പറയും.