
വക്കം: റോട്ടറി ക്ലബ് തിരുവനന്തപുരം ഫോർട്ടിന്റെ എന്റെ ഗ്രാമം സിഗ്നേച്ചർ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ തേവലക്കാട് എസ്.എൻ.യു.പി.എസിലെ നിർദ്ധരായ കുടുംബത്തിന് പശുക്കിടാങ്ങളുടെ വിതരണ പദ്ധതി ഡിസ്ട്രിക്ട് ഗവർണർ ശ്രീനിവാസൻ നിർവഹിച്ചു. സ്കൂൾ മാനേജരും സർവീസ് പ്രോജക്ട് ചെയർമാനുമായ ഡോ. തോട്ടയ്ക്കാട് ശശി അദ്ധ്യക്ഷത വഹിച്ചു. പശുക്കുട്ടികളുടെ വിതരണോദ്ഘാടനം കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ നിർവഹിച്ചു. വാർഡ് മെമ്പർ ചിന്നു, അസോസിയേറ്റ് ഗവർണറും ഡിസ്ട്രിക്ട് പ്രോജക്ട് ചെയർമാനുമായ അഡ്വ. ഷാജി, അസിസ്റ്റന്റ് ഗവർണർ വിജയകുമാർ, ഹെഡ്മിസ്ട്രസ് ഷീജ, അഡ്വ. മുരളികുമാർ, ജയകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണം നടത്തി.