con

കാട്ടാക്കട: വിളപ്പിൽശാലയിൽ കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത രാജിയുടെ കുടുംബത്തെ സഹായിക്കണമെന്നും സാങ്കേതിക സർവകലാശാലയ്ക്കായി ഭൂമി വിട്ടുനൽകിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കാട്ടാക്കട തഹസിൽദാരെ ഉപരോധിച്ചു. ആർ.ഡി.ഒ സ്ഥലത്തെത്തി പത്തുദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം കാണാമെന്ന ഉറപ്പു നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. രാജിയുടെ മരണത്തിന്റെ കാരണവും കുടുംബത്തിന്റെ അവസ്ഥയും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപെട്ട് ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങളും സംബന്ധിച്ച് കളക്ടർക്ക് രേഖാമൂലം റിപ്പോർട്ട് നൽകുമെന്നും ആർ.ഡി.ഒ കുടുംബത്തിനും കോൺഗ്രസ് നേതൃത്വത്തിനും ഉറപ്പ് നൽകി. എം.ആർ. ബൈജു, പൊന്നെടുത്തകുഴി സത്യദാസ്, എം.എം. അഗസ്റ്റിൻ, കട്ടക്കോട് തങ്കച്ചൻ, ലിജു സാമുവേൽ, ശ്രീക്കുട്ടി സതീഷ്, ഷാജി ദാസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.