kallumala

മലയിൻകീഴ് കടബാദ്ധ്യതയെ തുടർന്ന് ജീവനൊടുക്കിയ വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് കല്ലുമല ഹോളോബ്രിക്സ് ആൻഡ് ഇന്റർലോക്ക് കമ്പനി ഉടമ രാജി ശിവന്റെ (47) സ്ഥാപനവും വീടും നെടുമങ്ങാട് ആർ.ഡി.ഒ അഹമ്മദ് കബീർ സന്ദർശിച്ചു.രാജിയുടെ ഭർത്താവ് ശിവനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ആർ.ഡി.ഒ സംഭവത്തിൽ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചു. സാങ്കേതിക സർവകലാശാലയ്ക്ക് വേണ്ടി ഭൂമിവിട്ടുകൊടുത്ത പ്രദേശവാസികളുടെ ബുദ്ധിമുട്ടുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്ന് ആർ.ഡി.ഒ പറഞ്ഞു.