cash-award

വർക്കല:വെട്ടൂർ ഗ്രാമപഞ്ചായത്തിലെ മികച്ച അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കുമുളള കാഷ് അവാർഡ് അഡ്വ.വി.ജോയി എം.എൽ.എ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം വർക്കല ഏരിയാകമ്മിറ്രി സെക്രട്ടറി എം.കെ.യൂസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ,മെമ്പർമാരായ എസ്.സുനിൽ, എമിലി സദാശിവൻ,എൻ.വിജയകുമാർ, ലൈലാരഘുനാഥ്, ബിനു എന്നിവർ സംസാരിച്ചു.വിളബ്ഭാഗം മാവിളവീട്ടിൽ റിട്ട.അദ്ധ്യാപിക ആർ.തങ്കമ്മ,അംഗൻവാടി ടീച്ചറായിരുന്ന റിയാദാബീഗം എന്നിവരുടെ ഓർമ്മയ്ക്ക് കുടുംബാംഗങ്ങളാണ് അവാർഡ് ഏർപ്പെടുത്തിയത്.