തിരുവനന്തപുരം: ചാക്ക ഐ.ടി.ഐ ജംഗ്ഷനിലും ചാക്ക ബൈപ്പാസ് ജംഗ്ഷനിലും (ചാക്ക സ്കൂളിന് എതിർവശം) പേട്ട, പാളയം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ നിൽക്കുന്ന പോയിന്റിൽ വെയിലും മഴയും കൊള്ളാതെ കയറിനിൽക്കാവുന്ന ഒരു കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാൻ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ആന്റണി രാജുവിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് കോൺഗ്രസ് കടകംപള്ളി മണ്ഡലം വൈസ് പ്രസിഡന്റ് വി.ആർ. സുരേഷ് ബാബു അഭ്യർത്ഥിച്ചു.