വിഴിഞ്ഞം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പേർക്ക് പരുക്കേറ്റു. തൈയ്ക്കാട് സ്വദേശി സമ്പത്ത്(32), ചൊവ്വര സ്വദേശികളായ സ്വരൂപ്(21), സഹോദരൻ സൗരവ്(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് തിരുവല്ലം ബൈപ്പാസിലാണ് അപകടം. വിദ്യാർഥികളിൽ സ്വരൂപിന്റെ വലത് കൈയ്ക്കും കാലിനും സാരമായ പരിക്കേറ്റു. സഹോദരൻ സൗരവിന് വലത് കൈയ്ക്കും മുഖത്തും മുറിവേറ്റിട്ടുണ്ട്.