തിരുവനന്തപുരം: തിരുവനന്തപുരം ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും എക്സിക്യുട്ടീവ് നാേളജ് ലൈസൻസും സംയുക്തമായി ഒരുക്കിയ കിസാൻ എക്സ്പോയിൽ മികച്ച കാർഷിക റിപ്പോർട്ടിംഗിനുള്ള പുരസ്കാരം കേരളകൗമുദിക്ക് ലഭിച്ചു. മന്ത്രി ആന്റണി രാജുവിൽ നിന്ന് കേരളകൗമുദി സീനിയർ റിപ്പോർട്ടർ ആർ. സുമേഷ് പുരസ്കാരം സ്വീകരിച്ചു.
കാർഷിക രംഗത്ത് മികച്ച സംഭാവന നൽകിയവരേയും മന്ത്രി ആദരിച്ചു. വി കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.. എക്സിക്യൂട്ടീവ് നോളജ് ലൈൻസ് മാനേജിങ് ഡയറക്ടർ സിജി നായർ, ടി സി സി ഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, മിൽമ മാനേജിങ് ഡയറക്ടർ ഡി എസ് കൊണ്ട, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ എസ് കെ മിശ്ര, മെട്രോമാർട്ട് എക്സിക്യൂട്ടീവ് എഡിറ്റർ എൻ വിജയഗോപാലൻ തുടങ്ങിയവരും പങ്കെടുത്തു.