തിരുവനന്തപുരം: കോർപ്പറേഷൻ പ്രധാന ഓഫീസിലെ എൻജിനിയറിംഗ് വിഭാഗത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഒരു അസിസ്റ്റന്റ് എൻജിനിയർക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫയലുകൾ പിടിച്ചുവയ്ക്കുന്നുവെന്നായിരുന്നു പരാതി. ഈ ഉദ്യോഗസ്ഥ അടുത്തസമയത്ത് സ്ഥലം മാറിപ്പോയിരുന്നു. ഫയലുകൾ കൃത്യമായി സൂക്ഷിക്കാറില്ലെന്നും ഉദ്യോഗസ്ഥർക്ക് ഫയലുകളെക്കുറിച്ച് വിവരങ്ങൾ അറിയില്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി അശോക്‌കുമാറിന്റെ നിർദ്ദേശപ്രകാരം സി.ഐ സനൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.