തിരുവനന്തപുരം:ക്രിസ്‌മസ് - പുതുവത്സരവേളയിൽ 'ആഘോഷത്തോടൊപ്പം ആരോഗ്യം' എന്ന സന്ദേശം പൊതു ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തേടെ ഔഷധിയുടെ മരുന്നുകളടങ്ങിയ ഗിഫ്റ്റ് ബോക്‌സിന്റെ വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് മന്ത്രി വി.ശിവൻകുട്ടിക്ക് നൽകി നിർവഹിച്ചു.ഔഷധി ബിസിനസ് ഓർഗനൈസർ ഡയറി വി.കെ.പ്രശാന്ത് എം.എൽ.എ പ്രകാശനം ചെയ്തു.സെക്രട്ടേറിയറ്റ് ലയം ഹാളിൽ നടന്ന ചടങ്ങിൽ ഔഷധി ചെയർപേഴ്‌സൺ ശോഭനാ ജോർജ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്.പ്രിയ,ഔഷധി എം.ഡി.രഘുനന്ദനൻ വി. മേനോൻ എന്നിവർ പങ്കെടുത്തു.