
തിരുവനന്തപുരം: പനങ്ങോട് എൻ.എസ്.എസ് കരയോഗത്തിന്റെ നവതി ആഘോഷവും കുടുംബ സംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ചരിത്ര ചിത്ര ഗാലറി, സുകന്യ സമൃദ്ധിയോജന പദ്ധതി, വിദ്യഹസ്തം പദ്ധതി എന്നിവയുടെ ഉദ്ഘാടനം, കുടുംബ ഡയറക്ടറിയുടെ പ്രകാശനം, 80 വയസ് തികഞ്ഞ കരയോഗ അംഗങ്ങളെ ആദരിക്കൽ, പ്രതിഭകൾക്കുള്ള പുരസ്കാരദാനം തുടങ്ങിയവയും നടന്നു. കരയോഗം പ്രസിഡന്റ് വി. കൃഷ്ണൻകുട്ടി നായരുടെ അദ്ധ്യക്ഷതയിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, യൂണിയൻ സെക്രട്ടറി വിജു വി. നായർ, പ്രതിനിധി സഭാംഗം എം.എസ്. പ്രസാദ്, യൂണിയൻ ഭരണസമിതി അംഗം കെ. വിജയകുമാരൻ നായർ, മേഖലാ കൺവീനർമാർ, പ്രതിനിധി സഭാംഗങ്ങൾ, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ്. സാജൻ, വനിതാ സമാജം പ്രസിഡന്റ് വി. സുമതികുട്ടി അമ്മ, ജോയിന്റ് സെക്രട്ടറി കെ. ഹരീന്ദ്രബാബു എന്നിവർ സംസാരിച്ചു.