നെടുമങ്ങാട്:ആലംകോട് സ്വയംഭൂ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡലചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായുള്ള വിശേഷാൽ ചടങ്ങുകൾ 24,25,26 തീയതികളിൽ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.ഇന്ന് രാവിലെ വിശേഷാൽ ആയില്യപൂജ, 24 ന് രാവിലെ മഹാഗണപതി ഹോമം, 10 ന് പ്രഭാതഭക്ഷണം, വൈകിട്ട് 5.30 ന് ഐശ്വര്യപൂജ, 7 ന് ഭജനാമൃതം, സായാഹ്ന ഭക്ഷണം. 25 ന് രാവിലെ ഗണപതിഹോമം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 7 ന് സായാഹ്ന ഭക്ഷണം, 7.30 ന് സിനിമാറ്റിക് ഡാൻസ്. 26 ന് രാവിലെ ഗണപതിഹോമം, നിറപറ, 8 ന് കലശപൂജ, 8.30 ന് സമൂഹ പൊങ്കാല, 10 ന് പ്രഭാതഭക്ഷണം, വൈകിട്ട് 6 ന് ക്ലാസിക്കൽ നൃത്തം. 6.45 ന് ഉരുൾ, പുഷ്പാഭിഷേകം, 7.50 ന് സായാഹ്ന ഭക്ഷണം, 8 ന് സാംസ്കാരിക സമ്മേളനം. അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ, ഉഴമലയ്ക്കൽ വേണുഗോപാൽ, കൊങ്ങണം ശ്രീകുമാർ,എ.ഒസൻകുഞ്ഞ്,ട്രസ്റ്റ് പ്രസിഡന്റ് ആർ.രാജേഷ്,സെക്രട്ടറി ജി.എസ്. ഷീലു തുടങ്ങിയവർ പങ്കെടുക്കും. 8.30 ന് താലപ്പൊലിവ്,പൂത്തിരിമേള.