1

വിഴിഞ്ഞം: വെങ്ങാനൂരിൽ വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് മോഷണം. ചില്ലറ നാണയങ്ങൾ സൂക്ഷിച്ചിരുന്ന സമ്പാദ്യക്കുടുക്ക മോഷ്ടാക്കൾ കൊണ്ടുപോയി. വെങ്ങാനൂർ നീലകേശി റോഡിനു സമീപം കൃഷ്ണകൃപയിൽ ബിനുവിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. വീട്ടുകാർ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുപോയിരുന്നു. ഇന്നലെ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട്ടിലെ തന്നെ കോടാലി ഉപയോഗിച്ചാണ് വാതിൽ തകർത്തത്. അലമാരയിലെയും മേശയിലെയും വസ്തുക്കൾ വാരിവലിച്ചിട്ട നിലയിലാണ്. വിഴിഞ്ഞം പൊലീസ് കേസെടുത്തു.