
തിരുവനന്തപുരം: സോളാർ വൈദ്യുതി മേഖലയിൽ അയ്യായിരത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഉൗർജ്ജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹായവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 3,000 മെഗാവാട്ട് സൗരോർജ്ജ സ്ഥാപിതശേഷിക്കായി മേൽക്കൂരകളിൽ 10 ലക്ഷം പ്ലാന്റുകളെങ്കിലും സ്ഥാപിക്കണം. സാങ്കേതിക പരിശീലനം ലഭിച്ച അയ്യായിരത്തിലേറെ പേരുടെ സേവനം ഇതിന് അനിവാര്യമാണ്. പരിപാലനത്തിനായും തൊഴിലാളികളെ ആവശ്യമായി വരും. ഇതിനായി പ്രത്യേക പരിശീലന പരിപാടി അനെർട്ട് മുഖേന സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അനെർട്ടും ഈ രംഗത്തെ വ്യവസായ സംരംഭകരും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 109 കേന്ദ്രങ്ങൾക്ക് സഹായമായി ഒരു കോടി 28 രൂപയുടെ വിതരണം മന്ത്രി നിർവ്വഹിച്ചു.