ആനാട് : ഇരിഞ്ചയം വാർഡ് എ.ഡി.എസ് വാർഷികം ജില്ലാ പഞ്ചായത്ത് വികസന കാര്യകമ്മിറ്റി ചെയർപേഴ്സൺ സുനിത ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഇരിഞ്ചയം സനൽ അദ്ധ്യക്ഷത വഹിച്ചു.എ.ഡി.എസ് ചെയർപേഴ്സൺ സഫീന സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ കുടുംബശ്രീ അംഗങ്ങൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.ബ്ളോക്ക് മെമ്പർ കണ്ണൻ വേങ്കവിള, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി,വാർഡ് മെമ്പർ ശേഖരൻ എന്നിവർ വിവിധ പരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനദാനം നടത്തി.സി.ഡി.എസ് ചെയർപേഴ്സൺ വിനോദിനി.എസ് മുഖ്യപ്രഭാഷണം നടത്തി.ലേഖ,തങ്ക (മുൻ വാർഡ് മെമ്പർമാർ),പ്രസന്നകുമാരി,ശൈലജ,സന്ധ്യ,അനിത എന്നിവർ സംസാരിച്ചു.ശുഭ റിപ്പോർട്ടും അങ്കണവാടി ടീച്ചർ നന്ദിയും പറഞ്ഞു.