തിരുവനന്തപുരം: പേട്ട ഓവർ ബ്രിഡ്ജിലൂടെ ഇന്നുമുതൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അപ്രോച്ച് റോഡ് ഇടിഞ്ഞതിനെ തുടർന്ന് പേട്ട ഓവർ ബ്രിഡ്ജിലൂടെയുള്ള വാഹന ഗതാഗതം നേരത്തെ തടഞ്ഞിരുന്നു. പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയായതിനെ തുടർന്ന് ഒരുമാസം മുമ്പ് ചെറിയ വാഹനങ്ങൾ മാത്രം കടത്തിവിട്ടിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായതുകൊണ്ടാണ് ബസ് സർവീസ് പുനരാരംഭിക്കുന്നത്.