തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി മാറ്റിവച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡുകൾ കൊവിഡിതര രോഗികൾക്ക് ഭാഗികമായി തുറന്നു കൊടുത്തു. ഓൾഡ് ബ്ലോക്കിലെ രണ്ടു നിലകളാണ് തുറന്നു കൊടുത്തത്. രണ്ടു നിലകളിലുമായി 45 മുറികളാണുള്ളത്. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെയാണ് സൊസൈറ്റി പേ വാർഡുകൾ മറ്റു രോഗികൾക്കായി തുറന്നു കൊടുക്കുന്നത്. മറ്റു പേ വാർഡുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് അവയും തുറന്നു കൊടുക്കും. അതേസമയം ഡീലക്സ് പേ വാർഡിൽ കൊവിഡ് രോഗികളുടെ ചികിത്സ തുടരുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീൻ അറിയിച്ചു.