chinchurani

പാറശാല: നെയ്യാറ്റിൻകര താലൂക്ക് പ്രവർത്തന പരിധിയായി ചെങ്കവിളയിൽ ആരംഭിച്ച പാറശാല മാംസ ഉത്പാദന വിപണന സഹകരണസംഘം പ്രവർത്തനോദ്ഘാടനം മന്ത്രി ചിഞ്ചു റാണി നിർവഹിച്ചു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം പ്രസിഡന്റ് എൽ. ശശികുമാർ സ്വാഗതം പറഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രാജേന്ദ്രൻ നായർ,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ, സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ.എസ്.ആനന്ദകുമാർ, കാരകോട് ക്ഷീരവികസന സഹകരണ സംഘം പ്രസിഡന്റ് എസ്.അയ്യപ്പൻ നായർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ശശിധരൻ,ശാലിനി സുരേഷ്,വാർഡ് മെമ്പർ കാന്തല്ലൂർ സജി,പി.വിജയൻ എന്നിവർ സംസാരിച്ചു.