
പെരിനാട്: കോട്ടയ്ക്കകം മഠത്തിൽ പുത്തൻ വീട്ടിൽ പരേതനായ കെ. കുഞ്ഞുണ്ണിപിള്ളയുടെ ഭാര്യ കെ. മീനാക്ഷിഅമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എം. ബീന (റിട്ട. അദ്ധ്യാപിക ജി.എച്ച്.എസ്.എസ് അഞ്ചാലുംമൂട്), കെ. ഹേമചന്ദ്രൻ (റിട്ട. ട്രഷറി ഓഫീസർ), എം. ഷീല (റിട്ട. സി.എ, ജില്ലാ പഞ്ചായത്ത്, കൊല്ലം), എം. ഗീത, കെ. അനിൽ (റിട്ട. ഇളമ്പള്ളൂർ പഞ്ചായത്ത്). മരുമക്കൾ: മോഹനചന്ദ്രൻപിള്ള (റിട്ട. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ), ബി. രമാദേവി (റിട്ട. ജി.സി.ഡി.എ കൊച്ചി), മോഹനൻ (റിട്ട. പി.ഡബ്ല്യു.ഡി), ബി. തുളസീധരൻപിള്ള, വി. രാജശ്രീ (ഗവ. ഹോമിയോ ഹോസ്പിറ്റൽ കരുനാഗപ്പള്ളി). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.