
തിരുവനന്തപുരം: പി.ടി.തോമസിന്റെ നിര്യാണത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ അനുശോചിച്ചു. ഗുരുദേവന്റെ പ്രതിമ പാർലമെന്റിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ജനപ്രതിനിധിയാണെന്നും ഗുരുദേവ കൃതികൾ വിവിധ ഭാഷകളിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കാൻ സർക്കാർ തലത്തിൽ ഇടപെട്ടെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.