chikkan

വിതുര:കുടുംബശ്രീ,മൃഗസംരക്ഷണവകുപ്പ്,കെപ്കോ എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരളചിക്കൻ ഒൗട്ട് ലെറ്റ് വിതുരയിൽ പ്രവർത്തനം തുടങ്ങി. ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി ആദ്യവിൽപ്പന നടത്തി.കുടുംബശ്രീജില്ലാ കോഒാർഡിനേറ്റർ ഡോ.കെ.ആർ.ഷൈജു,ശ്രീലത,റീന,ചേന്നൻപാറ വാർഡ്മെമ്പർ മാൻകുന്നിൽ പ്രകാശ്,പാലോട് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്.സഞ്ജയൻ,വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി,സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ്,സി.പി.ഐ ലോക്കൽകമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു, വിതുര സി.ഐ.എസ്.ശ്രീജിത്, ചായം പി.വിജയൻനായർ, എം.എസ്.റഷീദ്, പി.എ.റഷീദ്,അഭിരാം, രാധാമണി, ഷാഫി, നുസൈബാബീവി എന്നിവർ പങ്കെടുത്തു.