ariv

വെഞ്ഞാറമൂട് : 'അറിവ് ഉത്സവം' ക്വിസ് മത്സരത്തിൽ വിജയിച്ച വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് കേഡറ്റുകളായ അഷറഫുൽ ഹഖ്, ശ്രേയസ് ഡി. പി, ദേവനന്ദ ഡി .പി എന്നിവരെ അനുമോദിച്ചു. വെഞ്ഞാറമൂട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദന സമ്മേളനം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ് സുനീഷ് ബാബു ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് സി.ഐ സൈജുനഥ് അദ്ധ്യക്ഷത വഹിച്ചു.സബ് ഇൻസ്പക്ടർമാരായ അമൃത് സിംങ് നായകം,ശ്യാമകുമാരി,എസ്. പി. സി ട്രിൽ ഇൻസ്‌പെക്ടർ സുധീർ ഖാൻ,വനിത ട്രിൽ ഇൻസ്പക്ടർ ശ്രീപ്രിയ,സനിത, പ്രിൻസിപ്പൽ ബിന്ദു,എച്ച് .എം ശ്രീജ,ജനമൈത്രി പൊലീസ് കോ-ഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്,സി.പി.ഒ സുനിൽകുമാർ,എ.സി.പി.ഒ പ്രീത തുടങ്ങിയവർ പങ്കെടുത്തു.