
ബാലരാമപുരം:ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ബാലരാമപുരം മേഖലാ ദ്വൈവാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ബാലരാമപുരം വ്യാപാരഭവനിൽ നടന്നു.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.രത്നകല രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു.ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തി.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പ്രേമാനന്ദ്,സംസ്ഥാന സെക്രട്ടറി പളനി,സംസ്ഥാന വൈസ് പ്രസിഡന്റ് ശരവണകണ്ണൻ, ജില്ലാ സെക്രട്ടറി പി.കെ.ഗണേശൻ, രക്ഷാധികാരി നാഗരാജൻ എന്നിവർ സംസാരിച്ചു.മേഖലാ പ്രസിഡന്റായി രത്നകല രത്നാകരനെയും സെക്രട്ടറിയായി ശ്രീരംഗം മോഹനനെയും ട്രഷററായി അജന്ത സുഭാഷിനെയും, രക്ഷാധികാരിയായി ബെന്നിയെയും തിരഞ്ഞെടുത്തു.