
ബാലരാമപുരം: യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വൈലോപ്പിള്ളി സുഗതകുമാരി അനുസ്മരണ യോഗം സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് എം.മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സുഗതകുമാരി അനുസ്മരണ പ്രഭാഷണം ഗീതാ നസീറും വൈലോപ്പിള്ളി അനുസ്മരണം കുന്നിയോട് രാമചന്ദ്രനും നിർവഹിച്ചു.പി.എസ്. മധുസൂദനൻ രചിച്ച ഞാനിവിടെയുണ്ട് എന്ന കവിതാസമാഹാരം സി.ദിവാകരൻ ഷീലാരാഹുലന് നല്കി പ്രകാശനം ചെയ്തു.യോഗത്തിൽ യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ.സി.എ.നന്ദകുമാർ, ഷീലാ രാഹുലൻ,കെ.ഗോപാലകൃഷ്ണൻ നായർ,എ.എം. റൈസ്,ചുള്ളാളം ബാബുരാജ്, പി.എസ്.മധുസൂദനൻ,കെ.ദേവകി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന കാവ്യാജ്ഞാലി പ്രശസ്ത കവി തിരുമല ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ സുധി അദ്ധ്യക്ഷത വഹിച്ചു.എം.ശ്രീകാന്ത്,വെഞ്ഞാറമൂട് അനിൽ,എൻ.ആർ.സി നായർ ,കുന്നിയോട് രാമചന്ദ്രൻ,ഡോ.നിസാ,കൊപ്പം ഷാജി ,പി .എസ്.മധുസൂദനൻ, വിനോദ് നമ്പൂതിരി,ശാന്തകുമാരി ,വി.വി.കാരയ്ക്കാട് , ദീനു കവി ,ശിവാസ് വാഴമുട്ടം ,മണികണ്ഠൻ പാറശാല എന്നിവർ കവിതാലാപനം നടത്തി.