
പാലോട്: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'സമരധീരസംഗമം ' എന്ന പേരിൽ ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൂർവാദ്ധ്യാപക സംഗമം സംഘടിപ്പിച്ചു.സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അദ്ധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാജഹാൻ,മുൻ സംസ്ഥാന സെക്രട്ടറി കെ.പി.സന്തോഷ് കുമാർ,സംസ്ഥാന കമ്മിറ്റി മുൻ അംഗങ്ങളായ ശ്രീകുമാർ,അജയൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി വി.അജയകുമാർ സ്വാഗതവും ജനറൽ കൺവീനർ പി.എസ്.മനോജ് നന്ദിയും പറഞ്ഞു.