spicy-foods

തിരുവനന്തപുരം: തലസ്ഥാനത്ത് ഭക്ഷണവിതരണത്തിനൊപ്പം പലചരക്ക് സാധനങ്ങളുടെയും ഓൺലൈൻ പർച്ചേസിന് അവസരമൊരുക്കി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പൈസി ഫുഡ്സിന്റെ ഫുഡ് ഡെലിവറി ആൻഡ് ഗ്രോസറി ആപ്പ് വരുന്നു.ആപ്പിന്റെ ലോഗോ പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ പ്രകാശനം ചെയ്തു.ഫുഡ് ഡെലിവറി ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി പലചരക്ക് കടകൾ, മത്സ്യ-ഇറച്ചി കടകൾ,ഫാർമസികൾ എന്നിവയിൽ നിന്ന് ഉപഭോക്താക്കൾക്ക് ഈ ആപ്പ് വഴി സാധനങ്ങൾ ഓർഡർ ചെയ്യാം. ഇവ കമ്പനിയുടെ ഡെലിവറി ടീം വീടുകളിൽ എത്തിക്കും.പ്ളേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ആപ്പ് ജനുവരി മുതൽ പ്രവർത്തസജ്ജമാകും.ലോഞ്ചിംഗ് ഓഫറായി കേരളത്തിലെ ഏത് ഹോട്ടലിൽ നിന്നും ഒറ്റത്തവണ ആഹാരം വാങ്ങാനുള്ള കൂപ്പണുകളുമുണ്ട്.ഇതിനൊപ്പം ക്രെഡിറ്റ് കാർഡ് മാതൃകയിൽ ഇ.എം.ഐ സേവനവും കമ്പനി അവതരിപ്പിച്ചു. 599 രൂപ നൽകി ഇ.എം.ഐ കാർഡ് വാങ്ങിയ ശേഷം ഉപഭോക്താക്കൾക്ക് 30,000 രൂപയുടെ വരെ ഭക്ഷണവും പലചരക്ക് സാധനങ്ങളും വാങ്ങാം.ആപ്പ് വഴിയുള്ള പർച്ചേസുകൾക്ക് 50%, ഒരു ലിറ്ററിന് മുകളിലുള്ള പെട്രോൾ ബില്ലുകൾക്ക് 5%, 350 രൂപയ്‌ക്ക് മുകളിലുള്ള ഡൈനിംഗ് ബില്ലുകൾക്ക് 20% ക്യാഷ്ബാക്ക് എന്നിവയുമുണ്ടെന്ന് കമ്പനിയുടെ ജില്ലാ മാനേജർ മനീഷ ഷാനവാസ്, യൂണിപവർ ട്രാൻസ്‌ഫോർമർ റീജിയണൽ മാനേജർ ആദർശ്, ജില്ലാ പാർട്ട്‌ണർ സബീർ തൊളിക്കുഴി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ : 994669017.