dd

തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ അണ്ടൂർക്കോണം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആരംഭിക്കുന്ന ഫിസിയോ തെറാപ്പി ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ,ജില്ലാ പഞ്ചായത്ത് മെമ്പർ ഉനൈസ അൻസാരി,അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.