തിരുവനന്തപുരം:പട്ടികവർഗക്കാരായ യുവതീയുവാക്കളെ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ 28ന് നടക്കും.പെരിങ്ങമല ഞാറനീലിയിലെ ഡോ.എ.വി.എൻ സി.ബി.എസ്.സി സ്‌കൂളിൽ രാവിലെ 10 മണി മുതൽ 11.15 വരെയാണ് പരീക്ഷ.എസ്.എസ്.എൽ.സി പാസായ 18 നും 35 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗക്കാരിൽ നിന്ന് പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് 10,000 രൂപ ഹോണറേറിയം ലഭിക്കും. ആവശ്യമായ രേഖകൾ സഹിതം യഥാസമയം അപേക്ഷിച്ചവർക്ക് മാത്രമാണ് പരീക്ഷയിൽ പങ്കെടുക്കാൻ അർഹതയുള്ളത്. കൂടുതൽ വിവരങ്ങൾക്കായി ഐ.ടി.ഡി.പിയുടെ വിതുര,കാട്ടാക്കട,വാമനപുരം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളെ സമീപിക്കാമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.