
വെഞ്ഞാറമൂട്: നിർദ്ധനർക്ക് സാന്ത്വനവുമായി ടീം വേനലിന്റെ വനിതാ വിംഗ്. നെല്ലനാട് പഞ്ചായത്തിലെ പരമേശ്വരം വാർഡ്, പുല്ലമ്പാറ പഞ്ചായത്തിലെ പന്തപ്ലാവികോണം, വട്ടയം എന്നിവിടങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കാണ് സാന്ത്വനവുമായി "ടീം വേനൽ" എന്ന ചാരിറ്റബിൽ സംഘം എത്തിയത്.
പന്തപ്ലാവികോണം വാർഡിൽ സാരംഗ് എന്ന കുട്ടിക്ക് ഒരു ഡോസിന് 12 ലക്ഷം രൂപ വരെ ചെലവ് വരുന്ന ചികിത്സാ സഹായം വേനലിന് വേണ്ടി പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷിന്റെ സാന്നിദ്ധ്യത്തിൽ താജുദ്ധീൻ കൈമാറി. പരമേശ്വരം വാർഡിൽ മെമ്പർ രേഖയുടെ സാന്നിദ്ധ്യത്തിൽ വേനൽ വനിതാ വിഭാഗം ആക്ടിംഗ് പ്രസിഡന്റ് ലക്ഷ്മി സന്തോഷും, അജീന ഷെഫീഖും കൈമാറി. വേനലിനെ പ്രതിനിധീകരിച്ച് ഷഫീക്ക്, സന്തോഷ് വട്ടയം, ഫൈസൽ ഇസ്മായിൽ, സിറാജ് വേനൽ പ്രസിഡന്റ് പ്രസാദ്, ജനറൽ സെക്രട്ടറി നസീബ്, ട്രഷറർ സുമേഷ്, സാന്ത്വനം കമ്മിറ്റി കൺവീനർ റാഫി പേരുമല എന്നിവർ നേതൃത്വം നൽകി.